തിരുവനന്തപുരം: വിതുരോദയം സാഹിത്യസംഘം ഏര്‍പ്പെടുത്തിയ 2017 ലെ വിതുരോദയ ബാലസാഹിത്യ പുരസ്കാരത്തിന് ഉല്ലലബാബുവിന്റെ പുനരാഖ്യാനകൃതി ‘ഗരുഡന്’ തെരഞ്ഞെടുക്കപ്പെട്ടു. വിതുരോദയം സാഹിത്യശ്രീ പുരസ്കാരത്തിന് സുലേഖ കുറുപ്പിന്റെ ‘ജനാലയ്ക്കരികെ’ എന്ന കൃതിയും തെരഞ്ഞെടുത്തു. പാലോട് വാസുദേവന്‍, സുജാസുരേഷ്, വിഷ്ണുലോകം വിനോദ്, കാരയ്ക്കാമണ്ഡപം വാസുദേവന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 31 ന് തിരുവനന്തപുരത്ത് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: