കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ബി. എ. ആളൂര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും അസം സ്വദേശിയായ അമീറുളിന് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ മനസിലായിട്ടില്ലെന്നുമായിരുന്നു ഹര്‍ജിയില്‍.
അമീറുളിന് മനസിലാകുന്ന ഭാഷയില്‍ ചോദ്യം ചോദിച്ച് വിവരങ്ങള്‍ ശേഖരിക്കണം. അതിനായി, കേസിന്റെ തുടരന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്പിക്കാന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഇപ്പോള്‍ ശിക്ഷയെ കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നും ആവശ്യമെങ്കില്‍ പിന്നീട് ഹര്‍ജി പരിഗണിക്കാമെന്നും പറഞ്ഞാണ് ജഡ്ജി ഹര്‍ജി തള്ളിയത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കണം: പ്രോസിക്യൂഷന്
കൊച്ചി: വാദത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള കാര്യങ്ങളും പ്രോസിക്യൂഷന് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും കേരള സര്‍ക്കാറിന്റെ പക്കലില്ല.
നിരവധി പേര് സംസ്ഥാനത്തേക്ക് വരികയും പോവുകയും ചെയ്യുന്നുണ്ട്. അതിനാല്‍ കുറ്റകൃത്യം ചെയ്യുന്ന പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ല. ഭാവിയില്‍ ഇതിന് പരിഹാരം കണ്ടെത്താനുള്ള നിര്‍ദേശം കോടതി പുറപ്പെടുവിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: