പയ്യന്നൂര്‍: പയ്യന്നൂര്‍ പഴയബസ്സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. ഭാഗ്യത്തിന് ആളപായമുണ്ടായിട്ടില്ല. കഴിഞ്ഞ മാസം ഇതേ കെട്ടിടത്തിന്റെ മുന്‍ഭാഗം അടര്‍ന്നുവീണിരുന്നു. ഇതിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കെട്ടിട ഉടമ ഇതിന് തയ്യാറാകാത്തതാണ് വീണ്ടും ഇടിഞ്ഞുവീഴാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: