മാടായിപ്പാറ ക്ഷേത്ര ഭൂമി സംരക്ഷിക്കും

Wednesday 13 December 2017 7:57 pm IST

പഴയങ്ങാടി: മാടായിപ്പാറ ക്ഷേത്രഭൂമി എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും ഈ സ്ഥലം കണ്ട് സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ വ്യക്തികളോ വികസന പദ്ധതികള്‍ ഉണ്ടാക്കേണ്ടതില്ലെന്നും മാടായിക്കാവ് ഭഗവതീ ഭക്തസംഘം പ്രസിഡണ്ട് പി.പി.കൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
ക്ഷേത്രത്തിന്റെ വകയായി 900 ഏക്കര്‍ ഉണ്ടായിരുന്ന മാടായിപ്പാറ പലരും കൈക്കാലാക്കിയതിന് ശേഷം ഇപ്പോഴത് 300 ഏക്കറായി ചുരുങ്ങിയിരിക്കുകയാണ്. ഈ ക്ഷേത്രഭൂമിയാണ് മതില്‍കെട്ടാതെ പ്രകൃതി സ്‌നേഹികള്‍ക്കും സന്ദര്‍ശകര്‍ക്കും വര്‍ണ്ണിക്കാനും ആസ്വദിക്കാനും നിലനില്‍ക്കുന്നത്.
ക്ഷേത്രത്തില്‍ നിന്നും കൈവിട്ടുപോയ സ്ഥലങ്ങളില്‍ കെട്ടിടങ്ങളും മതിലുകളും ഉയര്‍ന്നിരിക്കുകയാണ്. ചൈനാക്ലേ, ലിഗ്‌നൈറ്റ് ഖനന പദ്ധതികള്‍ക്കെതിരെ മാടായിപ്പാറ സംരക്ഷണ സമിതി പോരാട്ടം നടത്തി നിലനിര്‍ത്തിയ ഊ ഭൂമി ഇപ്പോള്‍ നിരവധി കൈമാറ്റ രേഖകളുണ്ടാക്കി നിയമ സാധുതയില്ലാത്ത രേഖകള്‍ വെച്ച് ചിലര്‍സ്ഥലത്ത് പ്രവേശിക്കാനും കെട്ടിടങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുന്നു.
അതോടൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സമിതികളും ഈ ഭൂമിയില്‍ കണ്ണുംവെച്ചിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാടായിപ്പാറ ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ ഭഗവതി ഭക്ത സംഘം മുന്നിട്ടിറങ്ങിയിട്ടുള്ളതെന്നും കൃഷ്ണന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.