ദേശരക്ഷാ സംഗമം 16ന്

Wednesday 13 December 2017 7:57 pm IST

നായാട്ടുപാറ: പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 16ന് വിജയ് ദിവസ് പരിപാടിയുടെ ഭാഗമായി ദേശരക്ഷാസംഗമം നടത്തും. നായാട്ടുപാറ കെ.പി.സി. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച വീര്‌സൈനിക് സ്വര്‍ഗ്ഗീയ രതീഷ് വേണു നഗറില്‍ രാവിലെ 10 മണിക്ക് പുഷ്പാര്‍ച്ചന, തുടര്‍ന്ന് സ്വാഗത സംഘം പ്രസിഡണ്ട് എ.കൃഷ്ണന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് കേണല്‍ കെ.രാമദാസ് പരിപാടി ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് പ്രാന്തീയ ഭൗതിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വീര സൈനികരുടെ കുടുംബാംഗങ്ങളെയും മുതിര്‍ന്ന പൂര്‍വ്വ സൈനികരെയും ചടങ്ങില്‍ ആദരിക്കും. പൂര്‍വ്വ സൈനികരുടെ മക്കള്‍ക്കുള്ള സമ്മാനദാനം, സ്‌കോളര്‍ഷിപ് വിതരണം എന്നിവയുമുണ്ടായിരിക്കും. പി.ആര്‍.രാജന്‍, എ.സി.മനോജ് മാസ്റ്റര്‍, പി.വി.മനോഹരന്‍, ഒ.ശോഭന, പി.വി.രാധാകൃഷ്ണന്‍, കെ.സജീവന്‍, കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.