എംസി റോഡില്‍ അപകടമൊഴിയുന്നില്ല സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം

Thursday 14 December 2017 12:00 am IST

കോട്ടയം: നവീകരണം പൂര്‍ത്തിയാക്കിയ കോടിമത വരെയുള്ള എംസി റോഡില്‍ അപകടമൊഴിയുന്നില്ല. ഇന്നലെ രണ്ട് അപകടങ്ങളാണ് ഉണ്ടായത്. മണിപ്പുഴയ്ക്കും സിമന്റ് കവലയ്്ക്കും ഇടയിലാണ് അപകടം. രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
രാത്രി ഒന്നരയോടെ നിയന്ത്രണം വിട്ട കാറ് വൈദ്യുതി പോസ്റ്റലിടിച്ച് കോണ്‍ക്രീറ്റ് വൈദ്യുതി തൂണ്‍ ഒടിഞ്ഞ് കാറില്‍ വീണു. ഇതിന് ശേഷം കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിന്റെ പിന്നിലിടിച്ചു. പിക്കപ്പിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് നില്‍ക്കുന്നതിന് മുമ്പായി ഓട്ടോയിലും ഇടിച്ചു. ആര്‍ക്കും പരിക്കില്ല.
സ്വകാര്യ ആശുപത്രിയിലേ ഡോക്ടര്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രോഗിക്ക് അനസ്‌ത്യേഷ്യ നല്‍കാന്‍ പോയപ്പോഴയായിരുന്നു അപകടമെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. രാവിലെ പാലക്കാട് നിന്ന് വന്ന ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് കോടിമത വരെയുള്ള എംസി റോഡിന്റെ നവീകരണം പൂര്‍ത്തിയായത്. എന്നാല്‍ രാത്രി യാത്ര സുരക്ഷിതമാക്കാന്‍ റിഫ്‌ളക്ടറുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല.
ഉയര്‍ന്ന നിലവാരത്തിലാണ് എംസി റോഡ് നവീകരിച്ചത്. എന്നാല്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. നാലുവരി പാതയിലും സമീപത്തമായി രണ്ട് കോളേജ് വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ രണ്ട് വ്യത്യാസ്ത ് അപകടങ്ങളില്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് കോടിമതയില്‍ സുരക്ഷാ വരകള്‍ വരയ്ക്കാന്‍ തുടങ്ങിയത്.
ഇനി അപകട സൂചന ബോര്‍ഡുകള്‍, വേഗ നിയന്ത്രണത്തിനുള്ള സൂചകങ്ങള്‍, സിഗ്നല്‍ ബോര്‍ഡുകള്‍,ഫുട് പാത്തുകള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, റോഡില്‍ പല തരത്തിലുള്ള പ്രകാശ സംവിധാനങ്ങള്‍ എന്നിവ ഇനിയും സ്ഥാപിക്കാനുണ്ട്.
ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന റോഡ് നവീകരണ പദ്ധതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കത്തതിനാല്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതേ സമയം വേഗ നിയന്ത്രണത്തിന് സ്്ട്രിപ്പ് ബ്രേക്കറുകളും ചെറിയ ഹമ്പുകളും സ്ഥാപിക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.