കൊലപാതകം : പ്രതി റിമാന്‍ഡില്‍

Thursday 14 December 2017 12:00 am IST

കുമരകം: വാക്ക് തര്‍ക്കത്തിനിടെയില്‍ സുഹൃത്തിനെ കൊന്ന കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 500 രൂപ തര്‍ക്കത്തെ തുടര്‍ന്ന് കുമരകം കിഴക്ക് കോയിക്കല്‍ ചിറ ചന്ദ്രന്‍(50)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് കുമരകം വടക്ക് നാഷണാന്തറ വീട്ടില്‍ രാജു(51)ആണ് അറസ്റ്റിലായത്. കടത്തിണ്ണയില്‍ അബോധവസ്ഥയില്‍ കാണപ്പെട്ട ചന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെയില്‍ ഇടിയേറ്റ് വാരിയെല്ല് വൃക്കയില്‍ കുത്തിക്കയറിയതിനെ തുടര്‍ന്നാണ് ചന്ദ്രന്‍ മരിച്ചത്.കഴിഞ്ഞ 27ന് ആയിരുന്നു സംഭവം. പോസ്റ്റ് മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.