നാവിക അന്തര്‍വാഹിനി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

Thursday 14 December 2017 2:45 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ വ്യാഴാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിക്കും.
ഡീസലും വൈദ്യുതിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കാവുന്ന ആക്രമണ അന്തര്‍വാഹിനികളുടെ ഗണത്തില്‍പ്പെടുന്ന ഐഎന്‍എസ് കല്‍വാരി മുംബൈയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സാണ് നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ചത്.

നാവിക സേനയ്ക്കായി നിര്‍മ്മിക്കുന്ന ഇത്തരം ആറ് അന്തര്‍വാഹിനികളില്‍ ആദ്യത്തേതാണിത്. ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ സംരംഭത്തിന്റെ നിര്‍ണ്ണായക വിജയമാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്രാന്‍സിന്റെ സഹായത്തോടെയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്.

നേവല്‍ ഡോക്ക്‌യാര്‍ഡില്‍ രാജ്യരക്ഷാ മന്ത്രി നിര്‍മല സീതാരാമന്‍, മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ മുതലായവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി അന്തര്‍വാഹിനിയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കും. അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കാണുന്ന പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.