ഡിജിറ്റല്‍ നിയമസഭാ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

Thursday 14 December 2017 2:45 am IST

ന്യൂഡല്‍ഹി : കേരള നിയമസഭ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം. ഇ വിധാന്‍സഭയുടെ സമ്പൂര്‍ണ ചെലവു വഹിക്കുമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉറപ്പു നല്‍കി. കടലാസ് രഹിത നിയമസഭയുടെ പദ്ധതി രേഖ സ്പീക്കര്‍ സമര്‍പ്പിച്ചു.

ഇ വിധാന്‍സഭാ പദ്ധതിയുടെ നിര്‍വഹണം നിയമസഭയ്ക്കു സ്വതന്ത്രമായി നടത്താമെന്നു കൂടിക്കാഴ്ചയില്‍ ധാരണയായി. വിശദമായ പദ്ധതി രേഖ(ഡിപിആര്‍) ഉടന്‍ തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കണം.

മൂന്നു ഗഡുക്കളായാകും കേന്ദ്ര സഹായം അനുവദിക്കുക. ഇവിധാന്‍ സഭാ പദ്ധതിയില്‍ കേരളം കാണിക്കുന്ന താത്പര്യം അഭിനന്ദനാര്‍ഹമാണെന്നു കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ആറു മാസത്തിനകം പദ്ധതി പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു സ്പീക്കര്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.