കോട്ടയം: സ്വാമി വിവേകാനന്ദന്റെ കേരളം സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷനാകും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്മാന് വി.എന്‍. വാസവന് ആമുഖപ്രഭാഷണം നടത്തും. അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ, പ്രബുദ്ധ കേരളം എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ മഹാരാജ്, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ചെയര്മാന് ഏഴാച്ചേരി രാമചന്ദ്രന്, ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. പൊതു സമ്മേളനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ട്രേറ്റ് വളപ്പില്‍ നിന്ന് ആരംഭിക്കുന്ന മാനവിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: