സൗഹൃദം പങ്കുവെച്ച് മോദിയും മന്‍മോഹനും

Thursday 14 December 2017 2:45 am IST

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആരോപണ പ്രത്യാരോപണങ്ങളുടെ അലയൊലികള്‍ അടങ്ങും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ഓരേ വേദിയില്‍ കണ്ടുമുട്ടി, പരസ്പരം സൗഹൃദം പങ്കുവെച്ചു.

2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലാണ് ഇരു നേതാഹസ്തദാനം ചെയ്തും അഭിവാദ്യമര്‍പ്പിച്ചും സൗഹൃദം പങ്കുവെച്ചത്.
പാര്‍ലമെന്റ് ഹൗസിലെ ചടങ്ങില്‍ നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും എത്തിയിരുന്നു.

ഇവരെയും മോദി അഭിവാദ്യം ചെയ്തു. ഇന്ത്യയുടെ ജനാധിപത്യത്തെയും ജനാധിപത്യമൂല്യങ്ങളെയും വെറുക്കപ്പെട്ട ഭീകരരുടെ കരങ്ങളില്‍ നിന്നും ധീരസൈനികര്‍ ജീവന്‍ നല്‍കി സംരക്ഷിക്കുകയായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

2001 ഡിസംബര്‍ 13ന് വന്‍തോതില്‍ ആയുധങ്ങളുമായി അഞ്ചു ഭീകരരാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ കയറി ആക്രമണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.