ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാകള്‍ക്കും കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ അര്‍ത്തുങ്കല്‍ പോലീസും എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടി.
കൊല്ലം ശൂരനാട് തെക്കു പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ കക്കകുന്ന് ഗോപസദനത്തില്‍ ഗോവിന്ദ്(23), പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തില്‍ പൂവാന്നാല് തെക്കേതില്‍ ബിക്കിനായര്(23) എന്നിവരാണ് പിടിയിലായത്.
നാലേമുക്കാല്‍ കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു. രണ്ടുപേരും തിരുനെല്‍വേലിയില്‍ എട്ടാം സെമസ്റ്റര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആലപ്പുഴ സ്വദേശിക്കു വില്‍ക്കുന്നതിനാണ് ഇവര്‍ മാരാരിക്കുളം ബീച്ചില്‍ എത്തിയത്. ആലപ്പുഴ സ്വദേശിയായ യുവാവും നേരത്തെ തിരുനെല്‍വേലിയില്‍ പഠിച്ചതായി വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: