വിവേകാനന്ദ സ്പര്‍ശം ജില്ലാതല ഉദ്ഘാടനം 19ന്

Thursday 14 December 2017 2:00 am IST

ആലപ്പുഴ: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പര്‍ശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്‌കാരിക പരിപാടികളും 19ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും. ജില്ലയില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിക്കാന്‍ കളക്ടറേറ്റില്‍ സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് എം.ഡി. ദീപ ഡി. നായരുടെ അധ്യക്ഷതയില്‍ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു.
പ്ലസ് ടു, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസം, ക്വിസ് മത്സരങ്ങള്‍ നടത്തും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തില്‍ കഥാപ്രസംഗം, നാടകം എന്നിവ അരങ്ങേറും. 19ന് രാവിലെ 9.30ന് സ്‌കൂളുകളില്‍ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ പ്രാധാന്യം വിശദീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.