മസാജിന്റെ മറവില്‍ പീഡനം; പ്രതി റിമാന്‍ഡില്‍

Thursday 14 December 2017 2:00 am IST

ആലപ്പുഴ: മസാജിന്റെ മറവില്‍ വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഹൗസ്‌ബോട്ട് ജീവനക്കാരന്‍ പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസി(38) നെ റിമാന്‍ഡ് ചെയ്തു. ഹൗസ് ബോട്ട് ഉടമക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ബ്രിട്ടീഷ് എംബസിയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് സംഭവം ഒതുക്കി തീര്‍ക്കാതെ പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞദിവസം ഹൗസ് ബോട്ടില്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്.
മസാജ് സെന്റര്‍ അന്വേഷിച്ച ഇവരെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് ഹൗസ് ബോട്ടില്‍ കൊണ്ടുപോവുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയപ്പോള്‍ യുവതി എതിര്‍ത്തു. പിന്നീട് താമസിക്കുന്ന റിസോട്ടിലെത്തി വിവരം ധരിപ്പിച്ചു. ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. എംബസി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍നിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയും അവിടെനിന്നുള്ള നിര്‍ദ്ദേശ പ്രകാരം വിഷയത്തില്‍ കളക്ടര്‍ ടി.വി. അനുപമ ഇടപെട്ടു. നോര്‍ത്ത്‌ േപാലീസാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്. ആയുര്‍വേദ ചികിത്സയ്ക്കായാണ് യുവതി കേരളത്തിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.