ചേര്‍ത്തല: ഔദ്യോഗിക വാഹനത്തില്‍ പെട്ടിഓട്ടോ ഇടിച്ച് ഡിജിപി ആര്. ശ്രീലേഖയ്ക്ക് നിസാര പരിക്ക്. ദേശീയപാതയില്‍ എക്സ്റേ കവലയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടം. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി.തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ഡിജിപിയുടെ വാഹനത്തിന്റെ വശത്തുകൂടി എതിരെ വന്ന പെട്ടിഓട്ടോ ഉരസിപോവുകയായിരുന്നു. പെട്ടെന്ന് വാഹനം നിര്‍ത്തിയപ്പോഴുണ്ടായ ഉലച്ചിലിലാണ് ഡിജിപിയുടെ വലതുകാലിന് നിസാര പരിക്കേറ്റത്. ചേര്‍ത്തല പോലീസ് മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. പെട്ടിഓട്ടോയ്ക്കായി വ്യാപക തിരിച്ചില്‍ നടത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും കിട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: