ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Thursday 14 December 2017 2:49 am IST

കൊച്ചി: സര്‍വ്വ ശിക്ഷാ അഭിയാന്റെജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള കോതമംഗലം ബിആര്‍സിയില്‍ ഡറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഡിസംബര്‍ 19ന് രാവിലെ 11ന് എറണാകുളം ചിറ്റൂര്‍ റോഡിലുള്ള എസ്ആര്‍വി(ഡി) എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അപേക്ഷകര്‍ക്ക് ഡാറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവ. അംഗീകാരമുള്ള സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. കൂടാതെ ഗവ. അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീഡിപ്രെഷന്‍ സ്പീഡും ഉണ്ടായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും ബയോഡാറ്റയും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.