കൊടുങ്ങല്ലൂര്‍: ഗുരുദേവ ദര്‍ശനങ്ങളുടെ മഹത്വം കുറച്ചു കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്ഡിപിയോടൊപ്പം നിന്നില്ലെങ്കില്‍ ഭാവിയില്‍ സമുദായത്തിന് അര്‍ഹമായ അവകാശങ്ങള്‍ പോലും ലഭിക്കാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഹാസമാധി കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദിവ്യജ്യോതി പ്രയാണത്തിന് കൊടുങ്ങല്ലൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കെ നടയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രയാണത്തിനെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു.
യോഗം ദേവസ്വം അസി: സെക്രട്ടറി അരയക്കണ്ടി സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നാട്ടിക യൂണിയന് പ്രസിഡന്റ് ഉണ്ണികൃഷ്ണന് തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി. മന്മഥന് മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലുര്‍ യൂണിയന് സെക്രട്ടറി പി.കെ.രവീന്ദ്രന് സംസാരിച്ചു. അലങ്കരിച്ച രഥത്തില്‍ കൊണ്ടുവന്ന ദിവ്യജ്യോതി ചടങ്ങില്‍ പകര്‍ന്നു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: