അഭിമുഖം ചട്ടലംഘനം; രാഹുല്‍ വിശദീകരിക്കണം: തെര. കമ്മീഷന്‍

Thursday 14 December 2017 2:47 am IST

ന്യൂദല്‍ഹി: നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അഭിമുഖം ഗുജറാത്തില്‍ സംപ്രേഷണം ചെയ്തതില്‍ തെരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനമുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കണ്ടെത്തി. ഈ മാസം 18ന് വൈകിട്ട് അഞ്ചിന് മുന്‍പ് വിശദീകരണം നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടു.

ചട്ടം ലംഘിച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാന്‍ ഗുജറാത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി.

ഗുജറാത്തിലെ രണ്ടാംഘട്ട പോളിങ്ങിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇന്നലെ രാഹുലിന്റെ അഭിമുഖം ചില ചാനലുകള്‍ സംപ്രേഷണം ചെയ്തു. അഭിമുഖത്തിന്റെ വീഡിയോ പരിശോധിച്ചെന്നും ഇത് ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നും കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.