ലോറികൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു

Thursday 14 December 2017 7:52 am IST

തൃശൂര്‍: ദേശീയപാതയില്‍ കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ച്‌ ഒരു മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍ത്തിയിട്ട് അറ്റകുറ്റപണി ചെയ്യുകയായിരുന്ന ലോറിയില്‍ അതിവേഗതയില്‍ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.

ഉടന്‍തന്നെ തീപിടിത്തമുണ്ടായി. ഒരു ലോറി പൂര്‍ണമായി കത്തി നശിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ അടിയില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.