കുസാറ്റില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റുമുട്ടി

Thursday 14 December 2017 7:56 am IST

കളമശ്ശേരി: കൊച്ചി സര്‍വകശാലയില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും എഐഎസ്എഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പോലീസ് ലാത്തി വീശി. എഐഎസ്എഫിന്റെ വിജയാഹ്ലാദത്തിനിടയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മിലടിച്ചു.

ആദ്യമായാണ് എ ഐ എസ് എഫ് കുസാറ്റില്‍ മത്സരിക്കുന്നത്. മത്സരിച്ച 20 സീറ്റില്‍ ഏഴിലും എഐഎസ്എഫ് വിജയിക്കുകയും ആറു സീറ്റില്‍ പൊതു സ്വതന്ത്രരെ വിജയിപ്പിക്കുകുകയും ചെയ്തു. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ചില എസ് എഫ് ഐ പ്രവര്‍ത്തകര്‍ കെ എസ് യു പ്രകടനത്തിനിടയിലേക്കും അക്രമം നടത്തി. കളമശ്ശേരി പോലീസ് അഞ്ചോളം വിദ്യാര്‍ഥികളെ കേസ്റ്റയില്‍ എടുത്തു. ഇതില്‍ രണ്ടുപേര്‍ എഐഎസ്എഫ് പ്രവര്‍ത്തകരായിരുന്നു.

ആഹ്ലാദ പ്രകടനത്തിനിടയില്‍ പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും അന്യായമായിലെടുത്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് എഐഎസ്എഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

സിപിഐ നേതാക്കളും പ്രതിഷേധവുമായി പോലീസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് കളമശ്ശേരി സിഐ ജയദേവനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വിദ്യാര്‍ഥികളെ വിടുകയായിരുന്നു കെഎസ്‌യു പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.