ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാർ

Thursday 14 December 2017 8:21 am IST

വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി നിരുപാധിക ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. 2017 അറ്റ്‌ലാറ്റിക് കൗണ്‍സില്‍-കൊറിയ ഫൗണ്ടേഷന്‍ ഫോറം നടത്തിയ ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ഉത്തരകൊറിയ ചര്‍ച്ചയാഗ്രഹിക്കുന്ന ഏതുസമയത്തും യു.എസ്. അതിന് തയ്യാറാണ്. ഉപാധികളില്ലാതെ ആദ്യ ചര്‍ച്ചനടത്താനും സന്നദ്ധമാണ്. നമുക്ക് കൂടിക്കാഴ്ച നടത്താം’ -ടില്ലേഴ്സണ്‍ പറഞ്ഞു. ഇതോടെ ഉത്തരകൊറിയയോടുള്ള സമീപനത്തിൽ അയവ് വരുത്താനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നാണ് വിലയിരുത്തുന്നത്.

എന്നാൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് ടില്ലേഴ്സന്റെ പ്രസ്താവന. മുൻപും സോപാധികചര്‍ച്ചയ്ക്ക് ടില്ലേഴ്സണ്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ച പരാജയപ്പെടുമെന്നും ടില്ലേഴ്സണ്‍ സമയം പാഴാക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.