ലൂര്‍ദ്ദിയന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 1 ന്

Friday 28 September 2012 11:23 pm IST

കോട്ടയം: ജില്ലയില്‍ നടക്കുന്ന ഇന്റര്‍സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ ഏറ്റവും ശ്രദ്ധേയമായ ലൂര്‍ദ്ദിയന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 1ന് ആരംഭിക്കും. ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജിന്റെ ഫഌഡ്‌ലിഡ് സ്റ്റേഡിയത്തിലാണ് മത്സരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതിലേറെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ട്. 1ന് ഉച്ചകഴിഞ്ഞ് 3ന് ഇന്ത്യന്‍ ഷൂട്ടിംഗ് ടീം ചീഫ് കോച്ച് ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് 9-ാമത് ലൂര്‍ദ്ദിയന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ.ഇഗ്നേഷ്യസ് ജോണ്‍ പതാക ഉയര്‍ത്തും. ലൂര്‍ദ്ദ് സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോസഫ് മണക്കളം അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ പിതാവ് സണ്ണി കല്ലൂര്‍, ലൂര്‍ദ്ദ് ഇടവക ട്രസ്റ്റി ജോസ് തയ്യില്‍, പ്രിന്‍സിപ്പല്‍ റവ.ഫാ.ജോസഫ് കറുകയില്‍, പിടിഎ പ്രസിഡന്റ് പയസ് സ്‌കറിയാ പൊട്ടംകുളം തുടങ്ങിയവര്‍ സംസാരിക്കും. 4ന് ഉച്ചകഴിഞ്ഞ് 3ന് ഫൈനല്‍ മത്സരം ആരംഭിക്കും. വൈകുന്നേരം 6ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭാ കൗണ്‍സില്‍ രാജം.ജി.നായര്‍ പ്രസംഗിക്കും. ടൂര്‍ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ലൂര്‍ദ്ദ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാ.ജോസഫ് കറുകയില്‍, പിടിഎ പ്രസിഡന്റ് പയസ് സ്‌കറിയാ പൊട്ടംകുളം, കണ്‍വീനര്‍ ബി.സുരേഷ്‌കുമാര്‍, സാബു ജോര്‍ജ് മിറ്റത്താനി, എബി കുര്യാക്കോസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.