ഈ അസംകാര്‍ പുലിയാണ് കേട്ടോ...

Thursday 14 December 2017 1:53 pm IST

 

കിണറ്റില്‍ കുടുങ്ങിയ പുലി

ഗുവാഹതി: ഇവര്‍ പുലിയാണ് കേട്ടോ. അല്ലെങ്കില്‍ ആ പുലിയെ രക്ഷിക്കാന്‍ ഇങ്ങനെയൊക്കെ സാഹസം കാട്ടുമോ. അസമിലെ ഗോകുല നഗറില്‍ പുലി അബദ്ധത്തിലാണ് പൊട്ടക്കിണറ്റില്‍ വീണത്. തികച്ചും അപ്രതീക്ഷിതമായാണ് അതിന് ജീവന്‍ കിട്ടിയത്. അവിടത്തുകാര്‍ സ്നേഹിച്ചാല്‍ അങ്ങനെയാണ്, നോവിച്ചാല്‍….

വനസംരക്ഷകര്‍ പുലിയെ കരയ്ക്കെത്തിക്കുന്നു..

നോവിച്ച പുലിക്ക് നാട്ടുകാര്‍ പണികൊടുത്തു. മനുഷ്യവസമേഖലയില്‍ ചെന്ന് പുലി 60 വയസുള്ള ഗ്രാമീണനെ കൊന്നു. നാട്ടുകാര്‍ വിടുമോ. നൂറോളം പേര്‍ ചേര്‍ന്ന് പിടികൂടി, അറുത്ത് മുറിച്ച് കറിവെച്ചു കൂട്ടി. അത് കഴിഞ്ഞയാഴ്ചത്തെ ശൗര്യം. എന്നാല്‍ കഴിഞ്ഞ ദിവസം വെള്ളം വറ്റിയ കിണറ്റില്‍ അബദ്ധത്തില്‍ വീണുപോയ പുലിയെ ഗോകുല്‍നഗര്‍ വാസികള്‍ അതിസാഹസികമായി രക്ഷപെടുത്തി. രണ്ടു മണിക്കൂറിലേറെ പണിപ്പെട്ട്.


ഡോ. ബിജോയ് ഗഗോയ് കിണറ്റിലിറങ്ങി പുലിയെ മയക്കുന്നു

ബുധനാഴ്ചയാണ് പുലിയെ കിണറ്റില്‍ കണ്ടത്. നാട്ടുകാര്‍ക്ക് പുലിയോടു ദയ തോന്നി. അവര്‍ മൃഗാശുപത്രിയിലും വന്യജീവി സംരക്ഷണ കേന്ദ്രത്തിലും അറിയിച്ചു. കിണറ്റില്‍കിടന്നിട്ടും തനിക്ക് ശൗര്യമൊട്ടും കുറവല്ലെന്ന് പുലി തെളിയിച്ചുകൊണ്ടിരുന്നു. പക്ഷേ, ഡോ. ബിജോയ് ഗഗോയ് സാഹസികമായി കിണറ്റില്‍ ഇറങ്ങാന്‍ തയാറായി. ഏണിയുമായി വനസംരക്ഷകരും കൂടി. ഡോ. കിണറ്റില്‍ ഇറങ്ങാതെതന്നെ പുലിക്ക് മയക്കുവെടിവെച്ചു. പിന്നെ കയറിട്ടു കെട്ടി കരയ്ക്കെത്തിച്ചു. രണ്ടു മണിക്കൂര്‍ അദ്ധ്വാനം. പിന്നീട് പുലിയെ അസം മൃഗശാലയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.