ട്രംപ് വഷളന്‍, ഒബാമയുടെ ടോയ്‌ലറ്റ് കഴുകാന്‍ പോലും യോഗ്യതയില്ലാത്തയാള്‍

Thursday 14 December 2017 3:02 pm IST

 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയിലെ പ്രമുഖദിനപത്രമായ യുഎസ്എ ടുഡെയിടെ മുഖപ്രസംഗം. രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ് എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സംഭവം ഇതിനോടകം തന്നെ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുക്കുകയാണ്.

‘ഒബാമയുടെ ലൈബ്രറിയിലെ ടോയ്‌ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ്’ എന്നാണ് മുഖപ്രസംഗത്തില്‍ ട്രംപിനെ വിമര്‍ശിക്കുന്ന ഭാഗത്ത് പറയുന്നത്.

കഴിഞ്ഞ ദിവസം വനിതാ സെനറ്റും ഡെമോക്രാറ്റിക് പാര്‍ട്ടി മെമ്പറുമായ ഗില്ലി പ്രാന്‍ഡിനെതിരെ അസഭ്യമായ ഭാഷയില്‍ ട്രംപ് ട്വീറ്റ് ചെയ്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ‘സംഭാവന കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് ഗില്ലി’ എന്നായിരുന്നു ട്രംപിന്റെ വിവാദ ട്വീറ്റ്. ഇത്തരമൊരു മോശമായ ട്വീറ്റിലൂടെ പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ ട്രംപ് അര്‍ഹനല്ലെന്ന് തെളിയെിച്ചിരിക്കുകയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഒബാമയും ബുഷും പല നിലയ്ക്കും വാക്കുപാലിക്കാതിരിക്കുകയും കള്ളം പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരു ഘട്ടത്തില്‍ പോലും സഭ്യതവിട്ടുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു. ട്രംപ് വെറും വഷളനാണെന്നും സ്ത്രീകളെ വശീകരിക്കുന്ന മോശക്കാരനാണെന്നും അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ സെനറ്റര്‍മാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.