ആറര ലക്ഷത്തിന്റെ വിദേശ കറന്‍സി : കശ്മീര്‍ നേതാവിന് ഹാജരാകാന്‍ നോട്ടീസ്

Thursday 14 December 2017 3:12 pm IST

ശ്രീനഗര്‍: അനധികൃത വിദേശ കറന്‍സി സൂക്ഷിച്ച കേസില്‍ ഹാജരാകാന്‍ കശ്മീരിലെ ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ഡിസംബര്‍ 18ന് ഗീലാനി ന്യൂദല്‍ഹി ഓഫീസിലെത്തി വിശദീകരിക്കണം.

വിദേശ നാണയ വിനിമയ ചട്ടം 2000 പ്രകാരമാണ് നടപടി. 2002 ല്‍ വരുമാന നികുതി ഉദ്യോഗസ്ഥര്‍ ഗീലാനിയുടെ ശ്രീനഗറിലെ വീട്ടില്‍ നിന്ന് ആറര ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചിരുന്നു. ഇതു സംബന്ധിച്ച് തൃപ്തികരമായ മറുപടി നല്‍കാന്‍ ഗീലാനിക്ക് കഴിഞ്ഞിരുന്നില്ല. 2003 -ല്‍ ഗീലാനിയോട് വിശദീകരിക്കാന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. അനുസരിച്ചില്ല. അന്നുമുതല്‍ കേസ് തീര്‍പ്പാക്കാതെ കിടക്കുകയായിരുന്നു.

ജൂലൈ മാസം, കശ്മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ ദുരുഹ പണമിുടപാടിന് അറസ്റ്റ് ചെയ്തിരുന്നു. 2005-ല്‍ രണ്ടരക്കോടി രൂപയുടെ ഹവാലാ ഇടപാട് ഷായുമായി നടത്തിയതിന് ദല്‍ഹി പോലീസ്പിടിയിലായ മൊഹമ്മദ് അസ്‌ലാം വാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.