അമര്‍നാഥ് നിശബ്ദ മേഖലയല്ലെന്ന് ട്രൈബ്യൂണല്‍

Thursday 14 December 2017 5:08 pm IST

ന്യൂദല്‍ഹി: അമര്‍നാഥ് ഗുഹാക്ഷേത്രം നിശ്ബദമേഖലയല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിശദീകരണം. അമര്‍നാഥ് നിശ്ബദമേഖലയായി ട്രബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ പ്രഖ്യാപിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എന്നാല്‍ ഗുഹാക്ഷേത്രത്തിലെ ശിവലിംഗത്തിനു മുന്‍പില്‍ മാത്രം നിശബ്ദതത പാലിക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാക്കി മേഖലയിലൊന്നും ശബ്ദനിയന്ത്രണം ആവശ്യമില്ലെന്നുമാണ് ട്രൈബ്യൂണലിന്റെ വിശദീകരണം. ഇതുപ്രകാരം മണിമുഴക്കത്തിനോ, മന്ത്രോച്ചാരണങ്ങള്‍ക്കോ ആരതിക്കോ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനാണ് ശിവലിംഗത്തിനു മുമ്പില്‍ മൗനമായിരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പറയുന്നു. ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തക ഗൗരി മൗലേഖി ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ നടപടിയെടുത്തത്. ഭക്തരുടെ വന്‍തിരക്ക് അമര്‍നാഥ് ഗുഹയ്ക്കും അതിനു ചുറ്റുമുള്ള ആവാസവ്യവസ്ഥയ്ക്കും ക്ഷയം സംഭിക്കുന്നതിന് ഇടയാക്കുമെന്നും ഇനിയുള്ള തലമുറയ്ക്കു വേണ്ടിയും ഇവയെല്ലാം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഗൗരി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.