കണ്ണൂര്‍: ജെസിഐ കണ്ണൂര്‍ ഹാന്‍ഡ്ലൂം സിറ്റിയുടെ നേതൃത്വത്തില്‍ 17 ന് കണ്ണൂര്‍ കാല്‍ടെക്സിനടുത്തുള്ള നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ വെച്ച് അന്താരാഷ്ട്ര പരിശീലകന് അഡ്വ.എ.വി.വാമന കുമാര്‍ ഡെയര്‍ ടു ബി ഗ്രേറ്റ് എന്ന വിഷയത്തില്‍ ട്രെയിനിങ് നടത്തുന്നു. രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം 3000ത്തോളം ട്രെയിനിങ് പരിപാടികള്‍ ഇതിനോടകം നടത്തുകയും 5 ലക്ഷത്തോളം ആളുകള്‍ക്ക് പരിശീലനവും നല്കിയ വാമനകുമാര്‍ പരിശീലന രംഗത്ത് തന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഉച്ചക്ക് 1:30 മുതല്‍ 5 മണി വരെയാണ് പരിശീലന പരിപാടി. പ്രവേശനം പാസ് മൂലം. ഫോണ്‍: ശ്രീജിത്ത് (9447686982), മുരളി പാലക്കില്‍ (9923794894), രജിത് (9447076103).
പ്രതികരിക്കാൻ ഇവിടെ എഴുതുക: