വര്‍ക്കല: ശ്രീകൃഷ്ണ നാട്യസംഗീതഅക്കാദമിയുടെ എം.എസ്. സുബ്ബലക്ഷ്മി സംഗീതോത്സവം 18 മുതല്‍ 22 വരെ നടക്കും. വര്‍ക്കല ശിവഗിരി ടണല്വ്യൂവിന് സമീപം എം.എസ്. സുബ്ബലക്ഷ്മി നഗറില്‍ നടക്കുന്ന സംഗീതോത്സവം 18ന് വൈകിട്ട് 5.30ന് അഡ്വ വി. ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞരായ ഡോ കെ. കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും ഭദ്രദീപം തെളിക്കും. അക്കാദമി ഡയറക്ടര്‍ ഡോ എം. ജയപ്രകാശ് അധ്യക്ഷത വഹിക്കും. മുന്‍ ചീഫ്സെക്രട്ടറി സി.പി. നായര്‍ മുഖ്യപ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി അഡ്വ എസ്.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ പ്രസാദ്, നടി സുബ്ബലക്ഷ്മി, മുന്‍ അനര്‍ട്ട് ഡയറക്ടര്‍ ഡോ എം. ജയരാജ്, ഡോ റേസുധന് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 6ന് ഡോ കെ. കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ എന്നിവരുടെ സംഗീത കച്ചേരി. 19ന് വൈകിട്ട് 6ന് ചേപ്പാട് എ.ഇ. വാമനന്നമ്പൂതിരിയുടെ സംഗീത കച്ചേരി. 20ന് വൈകിട്ട് 6ന് അനന്തപദ്മനാഭന്, ആനന്ദ് കൗശിക് എന്നിവര്‍ അവതരിപ്പിക്കുന്ന വീണ കച്ചേരി. 21ന് വൈകിട്ട് 6ന് വിവേകാനന്ദ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി. 22ന് വൈകിട്ട് 6ന് ഗായത്രി അശോക് അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ഉദ്ഘാടനത്തോടനുബന്ധിച്ച് എം.എസ്. സുബ്ബലക്ഷമിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: