മുഹമ്മ: കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കുവാന്‍ കഴിയാത്ത തരത്തില്‍ മാസങ്ങളായി പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്ന മാവിന് ചുവട്-കണിയാകുളങ്ങര റോഡ് എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്ന് മകരം റെസിഡന്റ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
മുഹമ്മ പഞ്ചായത്ത് 10,11 വാര്‍ഡുകളിലെ 139 വീടുകളാണ് സംഘടനയുടെ കീഴിലുള്ളത്. ജൈവ പച്ചക്കറി കൃഷി, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
വാര്‍ഷിക പൊതുയോഗം കെ പി ശിവന്‍പിള്ള ഉദ്ഘാടനം ചെയ്തു. പി.ജി. ശശിധരന്, കെ.വൈ. ജോയി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. കുഞ്ഞുമണി (പ്രസിഡന്റ്), കെ.കെ സാനു (വൈസ് പ്രസിഡന്റ്),പൗലോസ് നെല്ലിക്കാപ്പള്ളി (സെക്രട്ടറി), ബി. രാധാകൃഷ്ണന് (ജോയിന്റ് സെക്രട്ടറി), ബി. രത്നാകരന്(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: