കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് അമ്പത്തിയെട്ടു കോടി

Friday 15 December 2017 2:00 am IST

കുട്ടനാട്: രണ്ടാംകൃഷിയുടെ നെല്ലു സംഭരണം പൂര്‍ത്തിയാകുന്നു. ഏകദേശം 99ശതമാനം പാടശേഖരങ്ങളിലേയും നെല്ലു സംഭരണം പൂര്‍ത്തിയായി.
ഈ വര്‍ഷത്തെ രണ്ടാംകൃഷിയിലൂടെ 19,064 കര്‍ഷകരില്‍ നിന്നായി 42,748 മെട്രിക് ടണ്‍ നെല്ലാണു സിവില്‍ സപ്ലൈസ് വകുപ്പ് ഇതുവരെ സംഭരിച്ചത്. പിആര്‍എസ് വായ്പാ പദ്ധതിയിലൂടെ സംഭരിച്ച നെല്ലിന് 41.55 കോടി രൂപ ഇതുവരെ നല്‍കി.
58 കോടി അഞ്ചു ലക്ഷം രൂപ സംഭരണ വിലയായി ഇനി കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. തകഴികല്ലേപ്പുറം തെക്ക്, അമ്പലപ്പുഴ തെക്കേമേലുത്തുങ്കരി, പുന്നപ്ര സൗത്തിലെ അഞ്ഞൂറുംപാടം, ആലപ്പുഴ നഗരസഭാ പരിധിയിലെ കന്നിട്ടക്കായല്‍ എന്നീ പാടശേഖരങ്ങളിലെ സംഭരണമാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
അമ്പലപ്പുഴ സൗത്ത് കൃഷിഭവന്‍ പരിധിയിലെ മുന്നൂറുംപടവ്, തകഴി കൃഷിഭവന്‍ പരിധിയിലെ തറയക്കരി എന്നീ പാടശേഖരങ്ങളിലെ വിളവെടുപ്പു മാത്രമാണ് ഇനി അവശേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.