വിനോദസഞ്ചാരികളുടെ സുരക്ഷപതിന്നാലിന നിര്‍ദ്ദേശങ്ങളുമായി പോലീസ്

Friday 15 December 2017 2:00 am IST

ആലപ്പുഴ: വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചു. സുരക്ഷിതമായ ഹൗസ് ബോട്ട്‌യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം, ഡിടിപിസി, ലേബര്‍, പോര്‍ട്ട്, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്, ഹൗസ് ബോട്ട് മേഖലയിലെ അംഗീകൃത സംഘടനാ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു.
ച്ച അംഗികൃത ലൈസന്‍സ് ഇല്ലാത്ത ഹൌസ് ബോട്ടുകള്‍ സര്‍വീസ് നടത്തുവാന്‍ പാടില്ല.
ച്ച ഹൗസ് ബോട്ടുകളിലെ എല്ലാ ജീവനക്കാരുടെയും പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും വാങ്ങി ടൂറിസം എയിഡ് പോസ്റ്റിലും സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലും ഏല്‍പ്പിക്കണം
ച്ച ഹൗസ് ബോട്ട് ടൂറിസ്റ്റുകളുമായി സര്‍വീസ് ആരംഭിക്കുമ്പോള്‍ ടൂറിസം പോലീസ് ഔട്ട് പോസ്റ്റ്/ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ എല്ലാ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. യാത്രക്കാരുടെ ഐഡി പ്രൂഫ് (ഫോണ്‍ നമ്പര്‍ സഹിതം) ഏല്‍പിക്കണം, യാത്ര അവസാനിക്കുമ്പോള്‍ രജിസ്റ്ററില്‍ സമയം രേഖപ്പെടുത്തി ഒപ്പ് വയ്ക്കണം.
ച്ച രാത്രിയില്‍ ഹൗസ് ബോട്ട് നങ്കൂരമിടുന്ന സ്ഥലം മുന്‍കൂട്ടി ടൂറിസം പോലീസ് ഔട്ട് പോസ്റ്റ്/ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ അറിയിക്കണം
ച്ച ജിപിആര്‍എസ് സിസ്റ്റം പ്രവര്‍ത്തന സജ്ജമാണെന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം.
ച്ച ലൈസന്‍സുള്ള ജീവനക്കാരെയാണ് ഹൗസ് ബോട്ടില്‍ നിയമിച്ചിട്ടുള്ളതെന്ന് ഉടമസ്ഥന്‍ ഉറപ്പാക്കണം
ച്ച എല്ലാ ഹൗസ് ബോട്ടിലും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പരാതി രജിസ്റ്റര്‍ സൂക്ഷിക്കണം
ച്ച ഹൗസ് ബോട്ടില്‍ ടൂറിസം ഹെല്‍പ് ലൈന്‍ നമ്പറുകളായ 9497910100, 0477-2339435 എന്നിവയും, പരാതി രജിസ്റ്റര്‍ ലഭ്യമാണ് എന്ന വിവരവും യാത്രക്കാര്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം.
ച്ച സ്ത്രികള്‍ മാത്രം യാത്രക്കാരായി പോകുന്ന ഹൗസ് ബോട്ടുകള്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ (04772339435) വിവരം അറിയിക്കണം.
ച്ച വിദേശികള്‍ രാത്രിയില്‍ സ്റ്റേ ചെയ്യുന്ന ഹൗസ് ബോട്ടുകള്‍ എഫ്ആര്‍ആര്‍ഒ- എസി ഫോം കര്‍ശനമായും സമര്‍പ്പിക്കണം.
ച്ച ഹൗസ് ബോട്ടില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന ജീനക്കാര്‍ ഉള്‍പ്പടെ എല്ലാ ജീവനക്കാരും ലേബര്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ലേബര്‍ കാര്‍ഡ് വാങ്ങണം.
ച്ച അന്യസംസ്ഥാന ജീവനക്കാര്‍ സ്വദേശത്തെ ജില്ലാ പോലീസ് അധികാരികള്‍ നല്‍കുന്ന പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണം.
ച്ച ഹൗസ് ബോട്ടിലെ യാത്രക്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ബോട്ടില്‍ വെച്ചുണ്ടായാല്‍ ബോട്ടിന്റെ ഉടമസ്ഥന്‍ ഉത്തരവാദിയായിരിക്കും.
ച്ച ഹൗസ് ബോട്ടിന്റെയും, ജീവനക്കാരുടെയും എല്ലാ ഔദ്യോഗിക രേഖകളും എപ്പോഴും ബോട്ടില്‍ സൂക്ഷിക്കണം. ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.