വാഷിങ്ടണ്‍: ക്രിസ്മസ് – പുതുവത്സര സമ്മാനമായി നികുതിനിരക്കില്‍ വന്‍ ഇളവുകള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാഗ്ദാനം. ഒപ്പം ഉയര്‍ന്ന വേതനത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
നികുതിനിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു തെരഞ്ഞടുപ്പ് പ്രചരണവേളയില്‍ ട്രംപിന്റെ പ്രധാന വാഗ്ദാനവും. നാലു അംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന്റെ വരുമാനം 75,000 ഡോളറാണെങ്കില്‍ 2000 ഡോളറിലധികം ഇവര്‍ക്ക് ആദായനികുതിയായി നല്‍കേണ്ടി വരും ഇത് തിരിച്ചടിയാണ്.
നിലവില്‍ 35 ശതമാനം നികുതിയാണ് നല്‍കേണ്ടി വരുന്നത്. ചിലപ്പോള്‍ ഇതിലധികവുമാകും. നികുതി കുറക്കുമ്പോള്‍ ഈ പ്രശ്നം ഒഴിവാക്കാന്‍ കഴിയും. യുഎസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു നികുതി പരിഷ്കരണം നടത്തുതെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: