അലബാമയിലെ തോല്‍വി; ട്രംപിനു തിരിച്ചടി

Friday 15 December 2017 2:45 am IST

വാഷിങ്ടണ്‍: സെനറ്റിലേക്ക് അലബാമയില്‍ നിന്നു നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഏറ്റ തോല്‍വി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വന്‍തിരിച്ചടിയായി. അധികാരത്തില്‍ വന്നതു മുതല്‍ നിരന്തരം വിവാദങ്ങളില്‍പ്പെട്ട ട്രംപിന് അലബാമയിലെ തോല്‍വി ഇനിയുള്ള നാളുകളില്‍ കനത്ത വെല്ലുവിളി സൃഷ്ടിക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഡൗഗ് ജോണ്‍സ് വിജയിച്ചതോടെ സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 51-49 ആയി കുറഞ്ഞു. അടുത്തകാലത്തൊന്നും അലബാമയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ച ചരിത്രമില്ല. ട്രംപിന്റെ ജനപിന്തുണയില്‍ കുറച്ചുകാലമായി ഇടിവു നേരിടുകയാണെന്നും ഈ തോല്‍വി അതിനുള്ള മികച്ച തെളിവാണെന്നും അമേരിക്കയിലെ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

എന്നാല്‍ പരാജയത്തിന്റെ കാരണം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോയി മൂറിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമത്തിലാണ് ട്രംപുമായി അടുത്ത കേന്ദ്രങ്ങള്‍. ചില ലൈംഗികാരോപണങ്ങള്‍ റോയിക്കെതിരെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉയര്‍ന്നു വന്നതാണ് തോല്‍വിക്കു കാരണം എന്നാണ് ചിലരുടെ വാദം. റോയിലെ മത്സരിപ്പിക്കാന്‍ ട്രംപിനും താത്പര്യമുണ്ടായിരുന്നില്ലത്രേ.

എന്നാല്‍ പ്രാദേശികമായ ചില സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് റോയിയെ അവതരിപ്പിച്ചത്. അത് തിരിച്ചടിച്ചു. അലലാതെ ട്രംപിന്റെ ജനപിന്തുണയുമായി അതിനെ ബന്ധിപ്പിക്കേണ്ടതില്ല എന്നാണ് പ്രസിഡന്റിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നത.്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.