വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Saturday 29 September 2012 1:26 pm IST

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അമ്പലവയല്‍ കമ്പളേരി മത്തോക്കില്‍ എബ്രഹാം എന്ന ബാബുവാണ്‌ ആത്മഹത്യ ചെയ്തത്‌. എബ്രഹാമിന്‌ പത്ത്‌ ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. വിഷം കഴിച്ച നിലയില്‍ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലം പാട്ടത്തിനെടുത്ത്‌ വാഴകൃഷി നടത്തുകയായ്‌രിരുന്നു എബ്രഹാം. കാര്‍ഷിക വായ്പയ്ക്ക്‌ പുറമേ മക്കളുടെ പഠനത്തിനായി വിദ്യാഭ്യാസ വായ്പയും എടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.