ഉത്തരാഖണ്ഡ് : ഉത്തരകാശിയെ ചൈനീസ് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന ഏക പാലം തകര്‍ന്നു വീണു. പുലര്‍ച്ചെ ആറു മണിയോടെ ഗംഗോത്രി ദേശീയപാതയിലെ പാലത്തിലൂടെ രണ്ടു ട്രക്കുകള്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം . 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു സമാനമായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഇപ്പോഴത്തെ പാലം നിര്‍മ്മിച്ചത്.
ആളപായമുള്ളതായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ഉത്തരകാശി ജില്ലാജഡ്ജി ആശിഷ് ചൗഹാര്‍ പറഞ്ഞു. ഒരു സമയം ഒരു ട്രക്കിനു മാത്രമേ പാലത്തില്‍കൂടി കടന്നു പോവാന്‍ അനുവാദമുള്ളു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനോടും (ബിആര്‍ഒ),പപൊതുമരാമത്തു വകുപ്പിനോടും മറ്റൊരു പാത തുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: