ഹജ്ജ് അപേക്ഷ 22 വരെ

Friday 15 December 2017 2:30 am IST

ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകാന്‍ അപേക്ഷിക്കാനുള്ള തീയതി ഈ മാസം 22 വരെ നീട്ടിയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധുക്കളായ പുരുഷന്മാരുടെ (മെഹ്‌റാം) കൂടെയല്ലാതെ, ഹജ്ജിനു പോകാന്‍ മുസ്ലിം വനിതകളെ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മെഹ്‌റാമിന്റെ കൂടെയല്ലാതെ ഹജ്ജിനു പോകാന്‍ നിരവധി അപേക്ഷ ലഭിച്ചു. കഴിഞ്ഞ മാസം 15 മുതലാണ് 2018 ലെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.

ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും സുതാര്യമാക്കാനുദ്ദേശിച്ചാണ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി വെബ് പോര്‍ട്ടല്‍ ആരംഭിച്ചതെന്നും നഖ്‌വി പറഞ്ഞു.

ഇതുവരെ 2,63,000 അപേക്ഷ ലഭിച്ചു. ഇതില്‍ 1,38,000 പേര്‍ ഓണ്‍ലൈനായാണ് നല്‍കിയത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.