താലപ്പൊലി ഉത്സവം

Friday 15 December 2017 2:15 am IST

തൃപ്പൂണിത്തുറ: ആദംപിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 22 മുതല്‍ 26 വരെ നടക്കും. 22ന് രാവിലെ എട്ടിന് സര്‍പ്പപൂജ, വൈകിട്ട്6.30ന് നിറമാല, വിളക്കുവെയ്പ്പ്, രാത്രി ഏഴിന് ഭക്തിഗാനാമൃതം, ഒന്‍പതിന് ശാസ്താംപാട്ട്. 23ന് രാത്രി നൃത്തനൃത്ത്യങ്ങള്‍, ഒന്‍പതിന് മുടിയേറ്റ്, 24ന് രാത്രി ഏഴിന് ഭജന്‍സന്ധ്യ, 8.30ന് വില്ലടിച്ചാംപാട്ട്. 25ന് രാത്രി ഏഴിന് സംഗീതസദസ്, 26ന് രാവിലെ ഏഴിന് ഭഗവതിക്ക് കലശം, 7.30ന് ശാസ്താവിന് അഷ്ടാഭിഷേകം, എട്ടിന് ശീവേലി, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മേളപ്രമാണത്തില്‍ പഞ്ചാരിമേളം. വൈകിട്ട് നാലിന് പകല്‍പ്പൂരം, സുഭാഷ് മാരാരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം, പാണ്ടിമേളം,വിളക്കിനെഴുന്നള്ളിപ്പ്, ഒന്‍പതിന് ബാലെ, രണ്ടിന് തീയാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.