മറയൂരിലെ തോട്ടം മേഖലയില്‍ സ്പിരിറ്റ് ശേഖരം പിടികൂടി

Thursday 14 December 2017 9:46 pm IST

 

മറയൂര്‍: തലയാര്‍ വുഡ് ബ്രയര്‍ ഗ്രൂപ്പിന്റെകടുക് മുടി എസ്റ്റേറ്റിന് സമീപത്ത് നിന്ന് എക്‌സൈസ് സംഘം
വീണ്ടും വന്‍ സ്പിരിറ്റ് ശേഖരം കണ്ടെത്തി.ഒമ്പതിന്എസ്റ്റേറ്റിലെ ഫയര്‍ വുഡ് പ്ലാന്റേഷനിലെ കുറ്റികാടുകളില്‍ നിന്ന് 3250 ലിറ്റര്‍വ്യാജ മദ്യം നിര്‍മ്മിക്കാന്‍ ആവശ്യമായ 1088 ലിറ്റര്‍സ്പിരിറ്റ് ശേഖരം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ അന്വഷണത്തിലാണ്32 ലിറ്റര്‍ വീതം സ്പിരിറ്റ് നിറച്ച് 12കന്നാസിലായി 384 ലിറ്റര്‍സ്പിരിറ്റ്കണ്ടെത്തിയത്.
തലയാര്‍ തേയില കമ്പനിയിലെ കടുകുമുടി പന്ത്രാണ്ടാം നമ്പര്‍ കാട്ടില്‍ നിന്ന് അരക്കിലോ മീറ്റര്‍ അകലെയുള്ള പൊന്തക്കാട്ടില്‍ കുഴിച്ചിട്ട നിലയിലുംസമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത് ദുര്‍ഘടമായതും തികച്ചും ഓറ്റപ്പെട്ടതുമായ മേഖലയില്‍ നിന്നാണ് സ്പിരിറ്റ് കണ്ടെത്താന്‍ സാധിച്ചത്.മൂന്നാര്‍ എക്‌സൈസ് സര്‍ക്കിളിലെ സ്‌പെഷ്യല്‍ ടീം, ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ്, ഷാഡോ ടീം എന്നിവരുടെ ഒരുമാസത്തെ ശ്രമത്തിന്റെ ഭാഗമായാണ് സ്പിരിറ്റ്
കണ്ടെത്താന്‍ സാധിച്ചത്. മുന്‍പ് അഞ്ച് തവണ അബ്കാരി കേസില്‍ പ്രതിയായ കടുക് മുടി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നത്.
മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബുമാത്യു, ജീവനക്കാരായഎസ്. ബാലസുബ്രഹ്മണ്യന്‍, വി.പി സുരേഷ് കുമാര്‍,കെ.എം അഷ്‌റഫ്,എ.സി. നെബു, ബിജു മാത്യു, കെ.എസ്. മീരാന്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. മേഖലയില്‍ കൂടുതല്‍ സ്പിരിറ്റ് ശേഖരം ഉള്ളതായാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.