മൂന്നാറില്‍ കാട്ടാന ആക്രമണം; വാന്‍ തകര്‍ത്തു

Thursday 14 December 2017 9:47 pm IST

 

രാജാക്കാട്: നൈമക്കാട് എസ്റ്റേറ്റില്‍ കാട്ടാന വാന്‍ തകര്‍ത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയെത്തിയ ഒറ്റക്കൊമ്പനാണ് വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒമ്‌നിവാന്‍ അടിച്ച് തകര്‍ത്തത്. നൈയ്മക്കാട് എസ്റ്റേറ്റിലെ ശേഖരന്റെ വാനാണ് തകര്‍ത്ത്. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ശേഖര്‍ ഒമ്‌നിയില്‍ രാത്രികാല കടനടത്തിയിരുന്നു.
കച്ചവടം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാനാണ് കാട്ടുകൊമ്പന്‍ തകര്‍ത്തത്. ഓമ്‌നിവാന്‍ തകര്‍ന്ന
തോടെ ഉണ്ടായിരുന്ന വരുമാനവും ഇല്ലാതായ അവസ്ഥയിലാണ് ശേഖരന്റെ കുടുംബം. വീടിന് സമീപത്തെത്തിയ ഒറ്റക്കൊമ്പന്‍ രണ്ടുമണിക്കുറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കോഴിമുട്ടകളും പാത്രങ്ങളും നശിപ്പിച്ച ആന അഞ്ചുമണിയോടെയാണ് കാടുകയറിയത്. നാലുദിവസമായി എസ്റ്റേറ്റിലെത്തുന്ന കാട്ടാന തൊഴിലാളികള്‍ നട്ടിരിക്കുന്ന പച്ചക്കറികളടക്കം വ്യാപകമായി നശിപ്പിക്കുകയാണ്. കാട്ടുകൊമ്പന്റെ ആക്രമണം രൂക്ഷമായതോടെ പുറത്തിറങ്ങുവാന്‍ കഴിയാത്ത അവസ്ഥയിലാണ് എസ്റ്റേറ്റിലെ തൊഴിലാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.