മദ്യപിച്ചെത്തിയ സര്‍വെയര്‍ കുടുങ്ങി

Thursday 14 December 2017 9:47 pm IST

 

തൊടുപുഴ: മദ്യപിച്ച് ഓഫീസിലെത്തിയ ഹെഡ് സര്‍വെയറെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സര്‍വേ ഓഫീസിലെ ഉദ്യോഗസ്ഥനും തിരുവനന്തപുരം സ്വദേശിയുമായ ബിനുവാണ് ഇന്റലിജന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്. വൈദ്യപരിശോധനയില്‍ ബിനു മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
സംസ്ഥാന വ്യാപകമായി സര്‍വേ ഓഫീസുകളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി രാവിലെ പതിനൊന്നരയോടെ വിജിലന്‍സ് സി.ഐ.അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തുന്നത്.
ഇതിനിടെ പരിശോധനയില്‍ ആയിരത്തോളം ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കുന്നത് കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. അപേക്ഷ ലഭിച്ചാല്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നത് റീസര്‍വേയര്‍മാരാണ്. എന്നാല്‍ റീസര്‍വേയര്‍മാരുടെ കുറവു മൂലമാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
സര്‍വേ ഓഫീസിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉന്നതതലത്തിലേയ്ക്ക് കൈമാറുമെന്നും സി.ഐ അനില്‍ ജോര്‍ജ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.