ഏറ്റുമാനൂര്‍: ശ്രീമാരിയമ്മന്‍ ആദിപരാശക്തി ക്ഷേത്രത്തിലെ ഉത്സവം 17ന് ആരംഭിച്ച് 27ന് മഞ്ഞള്‍ നീരാട്ടോടുകൂടി സമാപിക്കും. 17 ന് വൈകുന്നേരം 7ന് കലാപരികളുടെ ഉദ്ഘാടനം ഗായിക ചേര്‍ത്തല ശ്രീലത നിര്‍വ്വഹിക്കും. തുടര്‍ന്ന് ചേര്‍ത്തല ശ്രീലതയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമാധുരി നടക്കും. 18ന് കുട്ടികളുടെ കലാപരിപാടികളായ കലാസന്ധ്യ. 19ന് തുള്ളല്‍ ത്രയം. 20ന് സംഗീത സദസ്സ്. 21 വൈകുന്നേരം 7ന് കാരിക്കേച്ചര്‍ ഷോ.
22ന് വൈകുന്നേരം 7ന് സാംസ്കാരിക സമ്മേളനം ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷനാകും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ വിവിധ കലാരംഗത്ത് മികവു തെളിയിച്ച പ്രതിഭകളെ ആദരിക്കും. 23ന് വൈകുന്നേരം 7ന് ലാസ്യതാണ്ഡവം നൃത്താവിഷ്ക്കാരം.
24ന് രാവിലെ മഞ്ഞള്‍ നീരാട്ടിനുള്ള കവുങ്ങിന് പൂക്കല,ക്ഷേത്ര അലങ്കാരത്തിനുള്ള കുലവാഴ, കരിക്കിന്‍കുല എന്നിവയുടെ സമര്പ്പണഘോഷയാത്ര വെച്ചൂര്‍ തോട്ടാപ്പള്ളിയില്‍ നിന്നാരംഭിച്ച് 6.30ന് ക്ഷേത്രത്തിലെത്തിച്ചേരും. വൈകുന്നേരം 8.30ന് മുടിയേറ്റ്. 25ന് വൈകിട്ട് 7ന് ബാലെ. 26 ന് രാവിലെ 8.30 ന് മണ്ഡല പൊങ്കാലക്ക് ചോറ്റാനിക്കര കുഴിയറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിണി അമ്മ ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് പ്രൊഫ. സരിതാ ശ്രീറാമിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 12 ന് കറുപ്പന് ഊട്ട്, തുടര്‍ന്ന് ആഴിപൂജയും ആഴി പ്രവേശനവും. 27ന് രാവിലെ 8.30 മുതല്‍ മഞ്ഞള്‍ നീരാട്ടും, സംജിത്ത് സജനും സംഘവും നയിക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളം. ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂര്‍, എം.ആര്. ചന്ദ്രബാബു, പി.കെ.സുരേഷ്, രാജാമണി ,ഉഷാ സുരേഷ്, പി.എസ്.രവീന്ദ്രന് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: