ഇഗ്നോ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday 14 December 2017 9:50 pm IST

കണ്ണൂര്‍: ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി ഇഗ്നോ വടകര റീജിണല്‍ സെന്റര്‍ ഡയരക്ടര്‍ ഡോ.എം.രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017 ഡിസംബര്‍ 31 ആണ് അപേക്ഷിക്കാനുളള അവസാന തീയ്യതി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.വിലാസം: ംംം.ീിഹശിലമറാശശൈീി.ശഴിീൗ.മര.ശി.
~ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ മുതല്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ വരെ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ലഭ്യമാണ്. ഭിന്ന ലിംഗക്കാര്‍ക്ക് ഇഗ്നോയിലെ എല്ലാ കോഴ്‌സുകളിലും ഫീസ് സൗജന്യമാണ്. പരമ്പാരാഗത നെയ്ത്തു തൊഴിളാളികള്‍ക്കും വിവിധ കോഴ്‌സുകളില്‍ സൗജന്യം ലഭ്യമാക്കിയിട്ടുണ്ട്. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട പഠിതാക്കള്‍ക്ക് ഫീസ് തിരിച്ചു നല്‍കാനും തീരുമാനമെടുത്തിട്ടുളളതായി അദ്ദേഹം പറഞ്ഞു. ആറളഫാമില്‍ പഠന കേന്ദ്രം തുടങ്ങാന്‍ നടപടികള്‍ പൂര്‍ത്തിയായതായും സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച പഠന കേന്ദ്രത്തില്‍ നൂറിലധികം അന്തേവാസികള്‍ വര്‍ഷംതോറും പ്രവേശനം നേടുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.ഒ.പ്രമീള, ഡോ.ദീപമോള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.