കളിയാട്ട മഹോത്സവം 15 ന് ആരംഭിക്കും

Thursday 14 December 2017 9:50 pm IST

കണ്ണൂര്‍: നാറാത്ത് ശ്രീ ചെറിയത്ത് കാവ് നാഗസ്ഥാനത്തെ കളിയാട്ട മഹോത്സവം 15 ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15 ന് വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്രയോടെ മഹോത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്‍.സി.കരിപ്പത്ത് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നൃത്തസന്ധ്യ അരങ്ങേറും. 16 ന് രക്തേശ്വരി, വിഷണുമൂര്‍ത്തി, തായ്പരദേവത, നാഗരാജാവ്, നാഗക്കന്നി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം നടക്കും. 17 ന് പുലര്‍ച്ചെ 1 മണിക്ക് ഭൂതത്തെയ്യം കെട്ടിയാടും. തുടര്‍ന്ന് രക്തേശ്വരി, വിഷണുമൂര്‍ത്തി, തായ്പരദേവത, നാഗരാജാവ്, നാഗക്കന്നി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടും.
വാര്‍ത്താ സമ്മേളനത്തില്‍ നിധീഷ് നാറാത്ത്, പ്രശാന്ത് മേപ്പേരി, സുധീഷ് കൊളപ്പാല, ടി.പി.മദുസൂദനന്‍, രാമകൃഷ്ണന്‍ മുല്ലപ്പളളി എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.