മികവിന്റെ പാഠവുമായി സതീശന്‍ അമേരിക്കയിലേക്ക്

Thursday 14 December 2017 10:00 pm IST

മേപ്പയ്യൂര്‍: പൊതു വിദ്യാലയത്തിന്റെ മികവുമായി വി.പി.സതീശന്‍ മാസ്റ്റര്‍ അമേരിക്കയിലേക്ക്. അമേരിക്കയിലെ സാംസ്‌കാരിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്റര്‍നാഷണല്‍ എഡുക്കേഷന്‍ ഫൗണ്ടേഷന്‍ (ഡടകഋ എ) നടത്തുന്ന ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് ഇന്‍ എഡുക്കേഷന്‍ പ്രോഗ്രാമില്‍ മലയാളി സാന്നിധ്യം ഉറപ്പു വരുത്തുകയാണ് അദ്ദേഹം. പൊതു വിദ്യാലയത്തിന്റെ മികവുമായി വി.പി.സതീശന്‍ മാസ്റ്റര്‍.
വാഷിങ്ങ്ടണ്‍ ഡി.സിയിലും, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുമായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു പേരില്‍ ഏക മലയാളി സാന്നിധ്യമാണ് ഇദ്ദേഹം.
കോഴിക്കോട് മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സതീശന്‍ മാസ്റ്റര്‍ ഉള്‍പ്പടെ നാലുപേരാണ് ഭാരതത്തില്‍ നിന്നുള്ള സംഘത്തിലുള്ളത്. നരക്കോട് എ.എല്‍.പി സ്‌കൂള്‍, ഇരിങ്ങത്ത് യു.പി സ്‌കൂള്‍, മേപ്പയ്യൂര്‍ ഗവ: ഹൈ സ്‌കൂള്‍ എന്നീ ഗ്രാമീണ പൊതു വിദ്യാലയങ്ങളിലെ പഠനാനുഭവവുമായി അന്തര്‍ദേശീയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന ഇദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയമായ മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുമതലക്കാരനുമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ആര്‍.ഐ.ഇ ബാഗ്ലൂര്‍, ഇഫഌളു ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ ബോധനത്തില്‍ ഡിപ്ലോമയും, യു.എസ് എമ്പസി യില്‍ നിന്ന് ഇന്റഗ്രേറ്റിംഗ് ഇന്റര്‍നെറ്റ് ഇന്‍ക്ലാസ് റൂം സര്‍ട്ടിഫിക്കറ്റും ലഭിച്ച ഇദ്ദേഹം ബ്രിട്ടീഷ് കൗണ്‍സിലിന്റേതുള്‍പ്പടെ ഭാഷാ അധ്യാപകരുടെ നിരവധി അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.
വിസ്മയകരമായ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് മേപ്പയൂര്‍ ഗ്രാമവും മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.