അയ്യായിരത്തിലധികം റേഷന്‍ കടകള്‍ ഉപേക്ഷിക്കേണ്ടി വരും: വ്യാപാരികള്‍

Friday 15 December 2017 2:30 am IST

പത്തനംതിട്ട: രണ്ടു മാസത്തിനകം അയ്യായിരത്തിലധികം റേഷന്‍ കടകള്‍ ലൈസന്‍സുകള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന.

നഷ്ടം സഹിച്ച് റേഷന്‍ കടകള്‍ നടത്താനാവില്ല. മാസവേതനത്തിനു പുറമെ റേഷന്‍കടകളുടെ വാടകയും സര്‍ക്കാര്‍ നല്‍കണം. 45 ക്വിന്റല്‍ മുതല്‍ 73 ക്വിന്റല്‍ വരെ അരി വിതരണം ചെയ്യുന്ന റേഷന്‍ കടകള്‍ക്കു മാസത്തില്‍ 16000 രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഇത് അംഗീകരിക്കാനാവില്ലെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വേതനവ്യവസ്ഥ നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ നിയമപ്രകാരം 62 വയസ്സായവര്‍ക്ക് കട നഷ്ടമാകും. അനന്തരാവകാശ നിയമം ഉണ്ടാകില്ല.

മുന്‍ഗണനാപട്ടികയിലെ അപാകതകള്‍ പരിഹരിച്ച് പുതിയ റേഷന്‍ കാര്‍ഡുകളുടെ അന്തിമ പട്ടിക ഉടന്‍ പരസ്യപ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അടൂര്‍ ഗോപാലന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.