മുന്നൂറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ പദ്ധതി

Friday 15 December 2017 2:30 am IST

തിരുവനന്തപുരം: മൂന്ന് മാസത്തിനകം മുന്നൂറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ പദ്ധതിയും അജൈവ മാലിന്യ പുനരുപയോഗ പദ്ധതിയും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികവും ഹരിതസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ മാത്യു ടി. തോമസ്. വി. എസ്. സുനില്‍കുമാര്‍, ഡോ കെ.ടി. ജലീല്‍, കെ.കെ. ശൈലജ, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംപിമാരായ എ. സമ്പത്ത്, സി.പി. നാരായണന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വി. കെ. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആസൂത്രണ സാമ്പത്തികകാര്യവകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ ടി.എന്‍. സീമ എന്നിവര്‍ പങ്കെടുത്തു.

പങ്കെടുത്തവര്‍ക്കെല്ലാം തഴവ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തയ്യാറാക്കിയ തഴ കൊണ്ടുള്ള ചെറിയ ബോക്സും സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും നിര്‍മിച്ച തുണി സഞ്ചിയും പച്ചക്കറി വിത്തുകളും സമ്മാനിച്ചു. സദസ്സിലും തുണിസഞ്ചിയും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.