പാനൂര്‍: കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് സര്‍ക്കാര്‍ വക റോഡ് ടാറിംഗ് എന്ന് ആക്ഷേപം. ബ്ലോക്ക് പ്രസിഡണ്ട് എ.അശോകന്റെ ചെറുവാഞ്ചേരിയിലെ വീട്ടിലേക്കാണ് റോഡ് പ്രവൃത്തി തുടങ്ങിയത്. കണ്ണവം റോഡില്‍ നിന്നും 100മീറ്റര്‍ മാറിയുളള ഇടറോഡിലേക്കാണ് ടാറിംഗ് ഒരുക്കുന്നത്. ഇതു വ്യക്തി താല്‍പ്പര്യം മുന്‍നിറുത്തിയുളള നടപടി ആണെന്നും, സര്‍ക്കാര്‍ ചിലവില്‍ വന്‍അഴിമതിയാണ് റോഡ് നിര്‍മ്മാണത്തിലൂടെ നടക്കുന്നതെന്നും ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡണ്ട് പി.സുധീര്‍ പറഞ്ഞു. വാഹന ഗതാഗതം ഏറെയുളള ചെറുവാഞ്ചേരികണ്ണവം റോഡ് തകര്‍ന്ന് കിടക്കുമ്പോഴാണ് കരാറുകാരനെ സ്വാധീനിച്ച് അനധികൃത റോഡു നിര്‍മ്മാണം എ.അശോകന് നടത്തുന്നത്. ഇതു ജനാധിപത്യ സംവിധാനത്തോടുളള വെല്ലുവിളിയാണ്.ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, റോഡു നിര്‍മ്മാണം തടയുമെന്നും പി.സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: