കണ്ണൂര്‍: പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ കടയില്‍ നിന്നും പണം കവര്‍ന്നതായി പരാതി. പള്ളിക്കുന്ന് കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കാനത്തൂര്‍ സ്റ്റോറില്‍നിന്നാണ് അയ്യാരിത്തോളം രൂപ കവര്‍ന്നത്. കടയുടമ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. കടയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ കടയില്‍ നിന്ന് സാധനം വാങ്ങുകയും ജീവനക്കാര്‍ സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ മേശവലിപ്പില്‍ നിന്നും പണമടങ്ങിയ ബാഗ് കവരുകയുമായിരുന്നു. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: