ഹാരിസണ്‍ ഭൂമിക്കേസുകള്‍ ഒന്നിച്ചു പരിഗണിക്കും

Friday 15 December 2017 2:30 am IST

കൊച്ചി: ഹാരിസണ്‍ മലയാളം കമ്പനിയുമായി ബന്ധപ്പെട്ട ഭൂമിക്കേസുകള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കി. ഹാരിസണ്‍ മലയാളം അധികൃതര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ചിരിക്കുന്ന പത്തോളം ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയിലുള്ളത്.

ഹാരിസണ്‍ ഭൂമിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്നലെ ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നു. തുടര്‍ന്നാണ് ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് തീരുമാനിച്ചത്. ഹര്‍ജികള്‍ ഏതു ബെഞ്ച് പരിഗണിക്കണ കാര്യം ആക്ടിങ്് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.