ചാണ്ടിയുടെ അപ്പീല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും

Friday 15 December 2017 2:30 am IST

ന്യൂദല്‍ഹി: കായല്‍ കൈയേറ്റക്കേസില്‍ രാജിവയ്‌ക്കേണ്ടിവന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരായ അപ്പീല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

ജസ്റ്റിസുമാര്‍ ആര്‍.കെ. അഗര്‍വാള്‍, അജയ് മനോഹര്‍ സാപ്‌റേ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു കേസ്. എന്നാല്‍, ജസ്റ്റിസ് സാപ്‌റേ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കരുതെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു. ജസ്റ്റിസ് സാപ്‌റേ കേസ് പരിഗണിക്കരുതെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടതു സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.